പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു

SDPI UDF
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാനുള്ള എസ്ഡിപിഐ തീരുമാനം സജീവ ചർച്ചയാകുന്നു.വര്‍ഗീയ ശക്തികളുമായി യുഡിഎഫിന് അന്തര്‍ധാരയുണ്ടെന്ന്  ആരോപണം ശരിവെക്കുന്നതാണ് എസ്ഡിപിഐയുടെ പിന്തുണ. അതേസമയം, എസ്ഡിപിഐ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ പുറത്തുവരുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാടിനെതിരെ കോൺഗ്രസിലും യുഡിഎഫിലും പ്രതിഷേധം കനക്കുന്നതിനിടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലും എസ്ഡിപിഐ പിന്തുണ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
എസ്ഡിപിഐ നേതാക്കള്‍ കഴിഞ്ഞ ദിവസമാണ് പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പിന്തുണക്കുമെന്ന് അറിയിച്ചത്. എന്നാല്‍, വിഷയത്തില്‍ പ്രതികരണം തേടിയപ്പോള്‍ ഒഴിഞ്ഞു മാറുന്ന നിലപാടാണ് ഷാഫി പറമ്പില്‍ സ്വീകരിച്ചത്. എസ്ഡിപിഐ എന്ന വാക്കുപോലും പറയാതെയായിരുന്നു ഷാഫിയുടെ പ്രതികരണം.
വര്‍ഗീയ ശക്തികളുമായി അന്തര്‍ധാരയുണ്ടാക്കിയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മത്സരിക്കുന്നത് എന്ന എല്‍ഡിഎഫ് ആരോപണം ശരിവെക്കുന്നതായിരുന്നു ഷാഫി പറമ്പലിന്‍റെ പ്രതികരണം. അതേസമയം, വര്‍ഗീയ ശക്തികളുടെ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് ഇനിയും ആളുകള്‍ പുറത്തുവരുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.പാലക്കാടിനെ കുരുതിക്കളമാക്കാൻ നോക്കിയവരാണ് എസ്ഡിപിഐയും ആര്‍എസ്എസും.ആരുടെ തണലിലാണ് ഇവര്‍ വളരുന്നതെന്ന് വ്യക്തമായല്ലോയെന്നും മന്ത്രി ചോദിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News