സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരയുടെ വേഗത സെക്കന്‍ഡില്‍ 05 cm നും 20 cm നും ഇടയില്‍ മാറിവരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

തെക്കന്‍ തീരത്ത് 1.9 മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. മല്‍സ്യബന്ധന യാനങ്ങളുടെയും മല്‍സ്യബന്ധന ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം

കടല്‍ക്ഷോഭത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയ വിശദീകരണം

തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ 2024 മാര്‍ച്ച് 23-ന് ഇന്ത്യന്‍ തീരത്ത് നിന്ന് 10,000 കിലോമീറ്റര്‍ അകലെ ഒരു ന്യുനമര്‍ദ്ദം രൂപപ്പെടുകയും, മാര്‍ച്ച് 25 ഓടെ ഈ ന്യുനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയുണ്ടായി. ഇതിന്റെ ഫലമായി തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ (11 മീ) വളരെ ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കുകയും ,ആ തിരമാലകള്‍ പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് എത്തുകയും ചെയ്യുകയുണ്ടായി.

കേരളതീരത്തും ലക്ഷദ്വീപിലും 2024 മാര്‍ച്ച് 31-ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുര്‍ബലമാകാനുമുളള സാധ്യതയാണ് INCOIS അറിയിചിട്ടുള്ളത് . ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും സ്വെല്‍ സര്‍ജ് അലേര്‍ട്ട് 2024 ഏപ്രില്‍ 02വരെ തുടരാനും സാധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Also Read : ഹര്‍ദിക് പാണ്ഡ്യയെ കൂകി വിളിച്ച് ആരാധകര്‍; ‘രോഹിത് വിളികള്‍’ അതിരുകടന്നപ്പോള്‍ ഇടപെട്ട് സഞ്ജയ് മഞ്ജരേക്കര്‍, വീഡിയോ

കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ 31-03-2024 ഉച്ച മുതല്‍ കണ്ട കടല്‍ കയറുന്ന പ്രതിഭാസം ‘കള്ളക്കടല്‍’/swell surge ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം (INCOIS) സ്ഥിതീകരിച്ചു.

*കള്ളക്കടല്‍ /swell surge*എന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി (Southern Indian Ocean) ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ എത്തുകയും ചെയ്യും. ഈ തിരകള്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും/കയറാനും കാരണമാവുന്നു.

കള്ളക്കടല്‍ /swell surge സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളും INCOIS വെബ്സൈറ്റ് (www.incois.gov.in/portal/osf/osf.jsp)ല്‍
ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News