പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ല ‘സീ പ്ലെയിൻ’- സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ നാഴികക്കല്ലായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു

വികസനക്കുതിപ്പിലുയർന്ന് കേരളം, സംസ്ഥാന വിനോദ സഞ്ചാര മേഖലയിലെ പുതിയ നാഴികക്കല്ലായി മാറി ‘സീ പ്ലെയിൻ’. പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.    നേരത്തെ, ‘സീ പ്ലെയിൻ’ പദ്ധതി പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ജനകീയ പദ്ധതിയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.

ALSO READ: മാത്യു കുഴല്‍നാടന്‍ ജാതിരാഷ്ട്രീയം കളിക്കുന്നു; ഇതിന് ചേലക്കരയിലെ വോട്ടര്‍മാര്‍ മറുപടി പറയുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് വിനോദ സഞ്ചാരമേഖലയിൽ ഒട്ടേറെ സാധ്യതകളാണ് ഉള്ളതെന്നും ജനസാന്ദ്രത അതിനൊരു തടസ്സമാണെങ്കിലും ‘സീപ്ലെയിൻ’ വിനോദ സഞ്ചാരവകുപ്പിൻ്റെ കുതിപ്പിന് വേഗത കൂട്ടുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കൂടുതലിടങ്ങളിലേയ്ക്ക് സർക്കാർ വ്യാപിപ്പിക്കുമെന്നും കേരളത്തിന് ഫ്ലൈയിങ് ടാക്സി പോലും അതി വിദൂരമല്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മളുള്ളതെന്നും മന്ത്രി പറഞ്ഞു.  പദ്ധതിയിൽ ആർക്കും ആശങ്ക വേണ്ട. എല്ലാവരുമായും ചർച്ച ചെയ്താണ് സർക്കാർ ഓരോ പദ്ധതിയും നടപ്പാക്കുന്നതെന്നും പദ്ധതിവഴി പ്രാദേശിക വികസനത്തിനും  കുതിപ്പേകുന്ന പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരായ പി. രാജീവ്, വി. ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News