കേരളത്തിൻ്റെ തന്നെ വളരെ പ്രധാനപ്പെട്ട പദ്ധതിയായ സീപോർട്ട് എയർപോർട്ട് റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി ഏറ്റെടുക്കൽ ആയിരുന്നു റോഡ് വികസനത്തിൽ പ്രധാന കടമ്പ. ഒരു കിലോമീറ്റർ ദൂരത്തെ കുരുക്കഴിക്കാൻ സംസ്ഥാനം 69 കോടി കേന്ദ്ര സ്ഥാപനങ്ങൾക്ക് നൽകേണ്ടി വന്നുവെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു. കിഫ്ബിയുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനുള്ള പണം കൈമാറി എന്നും മന്ത്രി.
മാർച്ച് 15 ന് മുമ്പ് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കും. പദ്ധതിക്കായി 588 കോടി രൂപ നിലവിൽ കൈമാറിയിട്ടുണ്ട്. അതേസമയം, നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രണ്ട് പതിറ്റാണ്ടായി നിലനിന്ന പ്രശ്നങ്ങൾ പരിഹരിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതിയാണ് പുനരാരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. നാടിൻ്റെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്, മന്ത്രി പി രാജീവ് പറഞ്ഞു.
Also Read; ആരാധനാലയ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും
അതേസമയം, HMT ജംഗ്ഷനിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണം വിജയകരമായെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മണിക്കൂറുകളോളം ഉണ്ടായിരുന്ന ട്രാഫിക്ബ്ലോക്കുകൾ ഒഴിവായി. സ്വകാര്യ ബസ്സുകൾക്ക് പ്രതിദിനം ഏഴു ലിറ്റർ വരെ ഡീസൽ ലാഭമുള്ള അവസ്ഥയിലേക്ക് എത്തി. TVS ജംഗ്ഷനിൽ അപകട മരണങ്ങൾ കുറഞ്ഞു, മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here