കോവളത്തെ കടല്‍ക്ഷോഭം; അടിയന്തര നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

കോവളം മണ്ഡലത്തില്‍ കഴിഞ്ഞദിവസം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശമേഖലയിലെ വീടുകള്‍ക്ക് നാശം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് ഉത്തരവ് പുറപ്പെടുവിച്ചു.

Also read:കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം രാജിവച്ച സാഹിത്യകാരൻ സി രാധാകൃഷ്ണനെ അഭിവാദ്യം ചെയ്ത് ബിനോയ് വിശ്വം

കടലാക്രമണം മൂലം അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യുന്നതിനും വീടുകള്‍ക്കുണ്ടായ നാശനഷ്ടം കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടം കണക്കാക്കി വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News