നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് നീര്‍നായുടെ കടിയേറ്റു, സംഭവം എടത്വയില്‍

എടത്വയില്‍ നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക്  നീര്‍നായുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പള്ളി പ്രമോദ്, രേഷ്മ ദമ്പതികളുടെ മകന്‍ വിനായകനാണ് (9) നീര്‍നായുടെ കടിയേറ്റത്. തലവടി മരങ്ങാട്ട് മഠം കടവില്‍ മാതാവിനും സഹോദരന്‍ വിഘ്‌നേശ്വരനും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം.

ALSO READ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ സ്കൂളിൽ അല്ല കള്ള് ഷാപ്പ് പ്രവർത്തിക്കുന്നത്, വസ്തുത തുറന്നുകാട്ടി മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിനായകിന്റെ കാലിലും ഏണിനുമാണ് നീര്‍നായ കടിച്ചത്. വിനായക് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രമോദിനും രേഷ്മയ്ക്കും നീര്‍നായുടെ കടിയേറ്റിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നിരവധി ആളുകള്‍ക്ക് നീര്‍നായുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News