ബി.വൈ.ഡി. ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ മോഡലായ സീല്‍ ഇലക്ട്രിക് സെഡാന്‍ മാര്‍ച്ച് അഞ്ചിന് അവതരിപ്പിക്കും. പ്രത്യേകം സമ്മാന പദ്ധതികളും പ്രഖ്യാപിച്ചാണ് ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇരട്ട ഇലക്ട്രിക് മോട്ടോറിന്റെ കരുത്തിനൊപ്പം ബി.വൈ.ഡി. സ്വന്തമായി വികസിപ്പിച്ചിട്ടുള്ള ബ്ലേഡ് ബാറ്ററി സാങ്കേതികവിദ്യയുമായാണ് സീല്‍ എത്തുന്നത്.
2023-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രഖ്യാപിക്കപ്പെട്ട വാഹനമാണ് സീല്‍. .മുന്‍പ് വിദേശ രാജ്യങ്ങളില്‍ സിംഗിള്‍ മോട്ടോര്‍ പതിപ്പുകളും എത്തിയിരുന്നു. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കിയ ഇ.വി.6, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരം. സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സീലിന്റേത് എന്നാണ് ബി.വൈ.ഡി. അവകാശപ്പെടുന്നത്.
61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് സീല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61.4 സവം ബാറ്ററി പാക്ക് മോഡലിന് ഒറ്റത്തവണ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ചും 82.5 സംവ ബാറ്ററി പായ്ക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ നല്‍കുന്ന ഉറപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here