ചിറക് വിരിച്ച് സീപ്ലെയിൻ; വിനോദ സഞ്ചാര മേഖലക്ക് പുത്തൻ കരുത്ത്: മുഖ്യമന്ത്രി

Seaplane Kerala

കേരളത്തിലെ ടൂറിസം മേഖല അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള പിണറായി സര്‍ക്കാറിന്‍റെ ചടുലതയുടെയും അർപ്പണബോധത്തിന്‍റെയും ഏറ്റവും പുതിയ ഉദാഹരണമാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ കേരള ജനതയെ സാക്ഷിയാക്കി ഇന്നലെ പറന്നിറങ്ങിയ സീപ്ലെയിൻ

വിനോദ സഞ്ചാര മേഖലക്ക് പുത്തൻ കരുത്തേകുന്ന സീപ്ലെയ്ൻ സർവീസിനെ പറ്റി കൂടുതൽ വിവരങ്ങൾ പങ്കു വെച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.

Also Read: വികസനത്തിന്‍റെ ചിറക് വിരിച്ചു പറക്കുന്ന സീപ്ലെയിൻ; കേരള ടൂറിസത്തിന്‍റെ തലവര മാറ്റിയെ‍ഴുതുന്ന ഇടത് സർക്കാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് കരുത്തേകി കൊച്ചിയിൽ സീപ്ലെയ്ൻ പറന്നുയർന്നു. കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജണൽ കണക്ടിവിറ്റി സ്‌കീമിലുൾപ്പെടുന്ന പദ്ധതിയാണിത്. കൂടുതൽ സീപ്ലെയ്ൻ സർവീസുകൾ ആരംഭിക്കുന്നതോടെ കേരളത്തിലെ വിവിധ വിനോദ സഞ്ചാര പ്രദേശങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ശൃംഖലക്കാണ് തുടക്കമാവുന്നത്.

നമ്മുടെ നാലു വിമാനത്താവളങ്ങളെ പ്രധാന ജലാശയങ്ങൾ കേന്ദ്രീകരിച്ചുള്ള വാട്ടർ ഡ്രോമുകളുമായി ബന്ധിപ്പിക്കുന്നതോടെ ഈ ശൃംഖല വലിയ വിനോദ സഞ്ചാര സാധ്യതകൾക്ക് വഴി തുറക്കും. ഇത്തരം അത്യാധുനിക സഞ്ചാര മാർഗങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുകയും പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇതുവഴി കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ സുപ്രധാന ഏടായി മാറിയിരിക്കുകയാണ് ഇന്നാരംഭിച്ച സീപ്ലെയ്ൻ സർവീസ്.

Also Read: സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റിക്സിൽ മലപ്പുറത്തിന് കന്നികിരീടം; പാലക്കാട് രണ്ടാമത്

സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊര്‍ജമേകിയ നിരവധി പദ്ധതികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഉത്തരവാദിത്ത ടൂറിസം, ചീഫ് മിനിസ്റ്റേഴ്‌സ് ടൂറിസം ലോണ്‍ അസിസ്റ്റന്‍സ് സ്‌കീം, കാരവന്‍ ടൂറിസം , സര്‍ക്യൂട്ട് പദ്ധതികള്‍, ‘ഒരു പഞ്ചായത്ത് – ഒരു ലക്ഷ്യസ്ഥാനം’, വെര്‍ച്ച്വല്‍ ട്രാവല്‍ ഗൈഡ്, കൊച്ചിയിലെ വാട്ടര്‍ മെട്രോ എന്നിങ്ങനെ അനേകം പദ്ധതികളാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് സാക്ഷാത്കരിച്ചത്. ഈ പദ്ധതികള്‍ക്കെല്ലാം ആഗോള ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്. അക്കൂട്ടത്തിലേക്കാണ് സീപ്ലെയിനും ഇടംപിടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News