വിസി നിയമനത്തിൻ്റെ സെർച്ച് കമ്മിറ്റി – ചാൻസലറുടെ നടപടി നിയമവിരുദ്ധം: എകെപിസിടിഎ

കേരളത്തിൽ ആറ് സർവ്വകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനുളള സെർച്ച് കമ്മിറ്റി ഏകപക്ഷീയമായി രൂപീകരിച്ച ചാൻസലറുടെ നടപടിയിൽ എകെപിസിടിഎ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റിയിൽ സർവ്വകലാശാല സെനറ്റിൻ്റെ പ്രതിനിധി വേണ്ടതുണ്ടോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. ഇക്കാര്യത്തിൽ സർവ്വകലാശാല നിയമത്തിലും യുജിസി റഗുലേഷൻസിലും ഉള്ള വൈരുദ്ധ്യം സംബന്ധിച്ച് സുപ്രീം കോടതി പരിശോധിക്കുന്നുണ്ട് എന്നതിനാലാണ് സർവ്വകലാശാലകൾ സെനറ്റ് പ്രതിനിധിയെ നൽകാതിരുന്നത്.

Also Read; കേരളത്തിൽ എസ് എസ് എൽ സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധം: മന്ത്രി വി ശിവൻകുട്ടി

എന്നാൽ സുപ്രീംകോടതി വിധിക്ക് കാത്തു നിൽക്കാതെ ആറ് സർവ്വകലാശാലുകളിലും യുജിസി പ്രതിനിധിയെയും ചാൻസലറുടെ പ്രതിനിധിയെയും മാത്രം ഉൾപ്പെടുത്തിക്കൊണ്ട് രണ്ടംഗ സെർച്ച് കമ്മിറ്റിയെ നിയോഗിക്കുകയാണ് ചാൻസലർ ചെയ്തത്. സംസ്ഥാന നിയമസഭ നിയമനിർമ്മാണത്തിലൂടെ സ്ഥാപിക്കുകയും സംസ്ഥാന ഖജനാവിൽ നിന്നുള്ള ധനസഹായം കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്ന സർവകലാശാലകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കുകയോ, സർക്കാർ നൽകുന്ന ലിസ്റ്റ് അംഗീകരിക്കുകയോ ചെയ്യുന്ന കീഴ്‌വഴക്കങ്ങളെല്ലാം ഇതുവഴി ചാൻസലർ ലംഘിച്ചിരിക്കുകയാണ്.

Also Read; “സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാൻ ഇഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു” ; കെ രാധാകൃഷ്ണൻ എംപി

നിയമവിരുദ്ധവും സ്വജനപക്ഷപാതപരവും ആയ ഈ തീരുമാനം അപലപനീയമാണ്. കേരളത്തിലെ രണ്ട് സർവ്വകലാശാലകളിൽ സംഘപരിവാർ ബന്ധമുള്ള ഒട്ടേറെ പേരെ സെനറ്റിൽ നാമനിർദ്ദേശം ചെയ്തത് ഹൈക്കോടതി സ്റ്റേ ചെയ്യുകയും, ചാൻസലറുടെ നിയമവിരുദ്ധമായ പല നിലപാടുകളെയും സുപ്രീം കോടതിയടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്ത മുന്നനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് ചാൻസലർ വീണ്ടും നിയമവിരുദ്ധ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെയും സർവ്വകലാശാലകളുടെയും സ്വയംഭരണാവകാശം കവർന്നെടുക്കുകയും, അതുവഴി ഫെഡറൽ സംവിധാനത്തെ നിരാകരിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ ഏജൻ്റായി ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ:പതിക്കരുതെന്നും,തീരുമാനം പിൻവലിക്കണമെന്നും എകെപിസിടിഎ സംസ്ഥാന പ്രസിഡൻ്റ് എ നിശാന്തും, ജനറൽ സെക്രട്ടറി ഡോ കെ ബിജുകുമാറും പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News