വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

കൊച്ചി മുനമ്പത്ത് കഴിഞ്ഞ ദിവസം മുതൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഏഴുപേരെയാണ് കാണാതായത്. ഇതിൽ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും 4 പേർക്കായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

ALSO READ: പ്രായവും ആരോഗ്യവും പരിഗണിക്കാതെ പ്രക്ഷോഭങ്ങളെ മുമ്പിൽ നിന്ന് നയിച്ചു; ആനത്തലവട്ടം ആനന്ദന് അനുശോചനമറിയിച്ച് മന്ത്രി പി രാജീവ്

തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. മാലിപ്പുറത്ത് നിന്ന് ഇൻബോർ‍ഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന 7 പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഷാജി, ശരത്, മോഹനൻ,രാജു, എന്നിവർക്കായാണ് തെരച്ചിൽ നടക്കുന്നത്.

ALSO READ:കേരളീയത്തിന് ആശംസയുമായി നടൻ മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News