മൊറോക്കോ ഭൂകമ്പം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

മൊറോക്കോയിലെ ഭൂകമ്പത്തിൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേർന്ന പ്രദേശങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഈ പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. റിപോർട്ടുകൾ പ്രകാരം 2400 പേർക്കാണ് ഭൂകമ്പത്തിൽ പരുക്കേറ്റത്.

ALSO READ:എസ്എസ്എൽസി പരീക്ഷയിൽ ക്രമക്കേടില്ലാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു; മന്ത്രി വി ശിവൻകുട്ടി

സെപ്തംബർ എട്ടിന് രാത്രി 11 മണിയോടെയാണ് മോറോക്കോയിൽ ഭൂചലനം ഉണ്ടായത്.ഭൂകമ്പത്തെ തുടർന്ന് മൊറോക്കയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലോകരാജ്യങ്ങളും മൊറോക്കൻ ദുരന്തത്തിൽ അനുശോചനം അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയും ഇന്ത്യ, ഫ്രാൻസ്, സൗദി അറേബ്യ, ജർമനി, ഓസ്ട്രിയ അടക്കമുള്ള രാജ്യങ്ങൾ മൊറോക്കോക്ക് സഹായങ്ങളുമായി രം​ഗത്തുണ്ട്. ചരിത്ര
ന​ഗരമായ മറാക്കഷിലും അടുത്തുള്ള പ്രാവശ്യകളിലും വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ALSO READ:പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റലൈസ് ചെയ്തു: മന്ത്രി മുഹമ്മദ് റിയാസ്

മറാകഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് റിപ്പോർട്ട് ചെയ്തത്. തീവ്രത 4.9 രേഖപ്പെടുത്തിയ മറ്റൊരു തുടർചലനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News