കണ്ണൂര്‍ ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുന്നു: ഡിഐജി

കണ്ണൂര്‍ ഉരുപ്പുംകുറ്റി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റതായി ATS ഡി ഐ ജി പുട്ട വിമലാദിത്യ. ആരും കസ്റ്റഡിയില്‍ ഇല്ലെന്നും തെരച്ചില്‍ തുടരുമെന്നും ഡി ഐ ജി പറഞ്ഞു. രണ്ട് തവണ ഏറ്റുമുട്ടല്‍ നടന്നതായും ഡി ഐ ജി സ്ഥിരീകരിച്ചു.

രാവിലെ നടന്ന ഏറ്റുമുട്ടലിന് പിന്നാലെ രാത്രി പത്ത് മണിയോടുകൂടിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തതിന് പിന്നാലെ പൊലീസും വെടിവെയ്ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതായും ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു.

READ ALSO:9 വയസുകാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

എട്ട് പേരാണ് മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവരില്‍ നിന്നും രണ്ട് തോക്കുകള്‍ കണ്ടെടുത്തു. നിലവില്‍ ആരും കസ്റ്റഡിയിലില്ലെന്നും ATS ഡി ഐ ജി പുട്ട വിമലാദിത്യ പറഞ്ഞു. മാവോയിസ്റ്റ് സംഘം പരുക്കേറ്റയാളെയും കൊണ്ട് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടുവെന്നാണ് നിഗമനം. മാവോയിസ്റ്റുകളെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായ തെരച്ചില്‍ തുടരുകയാണ്.

READ ALSO:ഫുള്‍ ചാര്‍ജില്‍ 156 കിലോമീറ്റര്‍; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഏഥര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News