അമൃത് പാല്‍ സിംഗിനായുള്ള തിരച്ചില്‍ തുടരുന്നു

ഖലിസ്ഥാന്‍ വാദി അമൃത് പാല്‍ സിംഗിനായുള്ള തിരച്ചില്‍ തുടരുന്നു. അതിനിടെ അമ്യത് പാലിന്റെ അനുയായി പപല്‍ പ്രീതിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അമൃത് പാലും പപല്‍പ്രീത് സിങ്ങും ഇപ്പോഴും പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ് ഖലിസ്ഥാന്‍ വാദി അമൃത് പാല്‍ സിംഗിനായി പഞ്ചാബ് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചിട്ടില്ല. അതിനിടെയാണ് അമ്യത് പാലിന്റെ അനുയായി പപല്‍പ്രീതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയിലെ ദൃശ്യങ്ങളാണ് ലഭ്യമായത്.

അമൃത്പാലും അനുയായി പപല്‍പ്രീത് സിങ്ങും ഇപ്പോഴും പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ മാര്‍ച്ച് 28നുശേഷം അമൃത്പാലും പപല്‍പ്രീതും വേര്‍പിരിഞ്ഞെന്നും സൂചനയുണ്ട്. അമൃത്പാലും പപല്‍പ്രീതും പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി ഏഴ് ഗുരുദ്വാരകളില്‍ ഇതുവരെ ഒളിവില്‍ കഴിഞ്ഞതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.  ഇരുവരുടെയും പെണ്‍ സുഹൃത്തുക്കള്‍വഴി ദില്ലിയിലും ഹരിയാനയിലും ഒളിവില്‍ താമസിച്ചതായും വിവരമുണ്ട്.

അമൃത്പാല്‍ സിംഗിന്റെ അനുയായിയും ഡ്രൈവറുമായ ജോഗാ സിംഗിനെ പൊലീസ് ഇന്നലെ അറസ്‌റ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതിലൂടെ വാരിസ് പഞ്ചാബ് ദേ തലവനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഒളിവിലിരുന്നു കൊണ്ട് അമ്യത് പാല്‍ ഇതുവരെ രണ്ടു വീഡിയോകളും പുറത്ത് വീട്ടിട്ടുണ്ട്. മൂന്ന് ഉപാധികള്‍വച്ച് കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയ അമൃത്പാല്‍ കീഴടങ്ങുന്നതിനെപ്പറ്റി ആരുമായും സംസാരിച്ചിട്ടില്ലെന്നും വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. അമ്യത് പാലിന്റെ വീഡിയോകള്‍ തുടര്‍ച്ചയായി പുറത്തു വരുന്നത് പൊലീസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News