അർജുനായി തിരച്ചിൽ പുനരാരംഭിച്ചു; പ്രതിസന്ധിയായി പുഴയിലെ കലക്കവെള്ളം

സ്വാതന്ത്ര്യ ദിനത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവച്ച ഷിരൂർ ദൗത്യം ഇന്ന് വീണ്ടും തുടരും. മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുൻ ഉൾപ്പെടെ മൂന്ന് പേർക്ക് വേണ്ടിയാണ് തിരച്ചിൽ.ഈശ്വർ മാൽപ്പേയുടെ നേതൃത്വത്തിലുള്ള സംഘവും നേവിയുടെ മുങ്ങൽ വിദഗ്ദരും ഗംഗാവലി നദിയിൽ തിരച്ചിൽ നടത്തും.ലോറിയുടെ ജാക്കിയും കയറും കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരിക്കും പരിശോധന. എന്നാൽ പുഴയിലെ കലക്കവെള്ളം തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Also Read: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: സംസ്ഥാനത്തെ ഡോക്ടർമാർ സമരത്തിൽ; അത്യാഹിത വിഭാഗം ഒഴികെയുള്ള ഒ പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും

തിങ്കളാഴ്ച ഗോവയിൽ നിന്നും ഡ്രഡ്ജർ എത്തിച്ച് പുഴയിലെ മണ്ണ് മാറ്റി തിരച്ചിൽ നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഗംഗാവലി പുഴയിലെ അടിതട്ടിൽ മണ്ണ് ചെളിയും അടിഞ്ഞു കൂടിയതാണ് ദൗത്യത്തിന്റെ പ്രധാന വെല്ലുവിളി. അതേസമയം കഴിഞ്ഞ ദിവസം എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍ ഇറങ്ങി. തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗം കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News