കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദൗത്യം പുനരാരംഭിക്കുന്നു. മലയാളിയായ അർജുൻ ഉൾപ്പെടെ കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തെരച്ചിൽ നടത്തുന്നതിന് ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. അർജുൻ അടക്കം 3 പേരെ കണ്ടെത്താൻ ആയി ഗംഗാവലി പുഴയിലെ മണ്ണും കല്ലും നീക്കുന്നതിന്നാണ് ഡ്രജർ എത്തിക്കുന്നത്. വ്യാഴാഴ്ചയോടെ തിരച്ചിൽ പുനരാരംഭിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം, തൊഴിലാളിയ്ക്ക് പരിക്ക്
ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ചൊവ്വാഴ്ച രാവിലെയാണ് പുറപ്പെട്ടത്. രാത്രിയോടെ കാര്‍വാറിലെത്തിക്കുന്ന ഡ്രഡ്ജർ ഗംഗാവാലി പുഴയിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബുധനാഴ്ച തുടങ്ങും. നിലവിലെ സാഹചര്യം വിലയിരുത്താൻ ബുധനാഴ്ച കാര്‍വാറിൽ ഉന്നതതല യോഗം ചേരും. ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎല്‍എ സതീഷ് സെയില്‍, ഡ്രഡ്ജര്‍ കമ്പനി അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നാവികസേനയുടെയും ഈശ്വര്‍ മല്‍പെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്ന കാര്യത്തിൽ യോഗത്തില്‍ തീരുമാനമെടുക്കും.
Also Read: വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം, തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു
വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ പുഴയിലേക്ക് മാറ്റി ഷിരൂരിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ജലനിരപ്പ് കുറയുമ്പോൾ പുഴയിലെ രണ്ടു പാലങ്ങൾ മറികടന്ന് ബുധനാഴ്ച രാത്രി ഡ്രഡ്ജർ ഷിരൂരിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച തന്നെ ഡ്രഡ്ജര്‍ പ്രവര്‍ത്തിച്ച് തിരച്ചില്‍ തുടങ്ങാനായേക്കും. പുഴയിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും വലിയ പാറക്കല്ലുകളും ഡ്രഡ്ജർ ഉപയോഗിച്ച് നീക്കം ചെയ്യും. ഡ്രഡ്ജർ ഉപയോഗിച്ച് 10 ദിവസം തിരച്ചിൽ നടത്താനാണ് തീരുമാനം. 93 ലക്ഷം രൂപയാണ് 10 ദിവസത്തെ തിരച്ചിലിന്റെ ചിലവ് അടുത്ത ആഴ്ച ഉത്തരകന്നഡ ജില്ലയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുകൂലമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here