‘അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണം’; സംയുക്ത രക്ഷാസമിതി

ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങി അര്‍ച്ചനായ് രൂപീകരിച്ച സംയുക്ത രക്ഷാസമിതി. സന്നദ്ധ സംഘടനകള്‍ക്ക് തിരച്ചിലിന് അനുവാദം നല്‍കണമെന്നും വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അലംഭാവം തുടരുകയാണെങ്കില്‍ നിരാഹാര സമരനടപടികളിലേക്ക് നീങ്ങുമെന്നും ലോറി ഉടമ മനാഫ് പറഞ്ഞു.

ALSO READ:മഴ വരുന്നേ മഴ ! സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

കര്‍ണാടകയിലെ ഷിരൂരില്‍ തിരച്ചിലിനെ ബാധിച്ച പ്രതിസന്ധികള്‍ ഒഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരച്ചില്‍ അലസമായി തുടരുകയാണ്. ദുരന്തമുഖത്ത് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കാനോ സന്നദ്ധ സംഘടനകളെയോ പ്രവര്‍ത്തകരെയോ തിരച്ചിലിന് അനുവദിക്കുകയോ കര്‍ണാടക സര്‍ക്കാര്‍ ചെയ്യുന്നില്ല. ഇതിനെ തുടര്‍ന്നാണ് കടുത്ത പ്രതിഷേധങ്ങളിലേക്കും നടപടികളിലേക്കും നീങ്ങാന്‍ അര്‍ജുന്‍ രക്ഷാസമിതി തീരുമാനിച്ചത്. മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ സംയുക്ത സമിതി ഉന്നയിക്കുന്നുണ്ട്. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ നിരാഹാരമടക്കം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കാനാണ് തീരുമാനമെന്ന് ലോറിയുടെ മനാഫ് പറഞ്ഞു.

ALSO READ:കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 -കാരിയെ തിരികെനാട്ടിലെത്തിച്ചു; കുട്ടി സിഡബ്ല്യുസിയുടെ സംരക്ഷണത്തിൽ

ജില്ലാ പഞ്ചായത്ത് കോടതിയെ അറിയിച്ചത് തെറ്റായ വിവരങ്ങളാണെന്നും വിവിധ ട്രേഡ് യൂണിയനുകളുടെ ചര്‍ച്ചയില്‍ ഡ്രെഡ്ജര്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചുവെന്നും മനാഫ് പറഞ്ഞു. ദുരന്തമുഖത്ത് ഉണ്ടായ അലംഭാവം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറാവണം എന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News