മലപ്പുറത്ത് പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തിരച്ചില്‍ തുടരുന്നു

മലപ്പുറം അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തിരച്ചില്‍ തുടരുന്നു. എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്സുമാണ് തിരച്ചില്‍ നടത്തുന്നത്.

Also read- എ ഐ ക്യാമറയെ വെട്ടിക്കാന്‍ ബുള്ളറ്റിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച യുവാവ് ചെന്നുപെട്ടത് എംവിഡിയുടെ മുന്നില്‍; 15,250 രൂപ പിഴ ചുമത്തി

ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത്. എന്തിനാണ് ഇവര്‍ ഈ സമയത്ത് ഇവിടെയെത്തിയെന്ന കാര്യം വ്യക്തമല്ല. മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും സുശീലയും പന്ത്രണ്ട് വയസുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു.

Also Read- ‘തൊഴിലെടുക്കാനും സ്വസ്ഥമായി ജീവിക്കാനും കഴിയാത്ത അവസ്ഥ’; ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ‘തൊപ്പി’ക്കെതിരെ കേസ്

ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. രണ്ടുബോട്ടുകളിലായി എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News