ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും തുടരുന്നു. ആളില്ല വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ ഇവയെല്ലാം ഉപയോഗിച്ചുള്ള രാപകല്‍ തെരച്ചിലാണ് പൂഞ്ചിലേത്. കരസേനയും ജമ്മു കശ്മീര്‍ പൊലീസുമാണ് തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Also Read:  അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി നാളെ വീണ്ടും പരിഗണിക്കും

ഒരു വ്യോമസേന ഉദ്യോഗസ്ഥന്റെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ പാക് ഭീകരരായ രണ്ടുപേരുടെ രേഖ ചിത്രം കരസേന ഇന്നലെ പുറത്തുവിട്ടിരുന്നു. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റ് നാല് വ്യോമസേന ഉദ്യോഗസ്ഥര്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News