ഉത്തരാഖണ്ഡിൽ റിവര്‍ റാഫ്റ്റിങ്ങിനിടെ കാണാതായ മലയാളി യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നു

river rafting man missing

ഉത്തരാഖണ്ഡ് ഋഷികേശില്‍ ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിങ്ങിനിടെ കാണാതായ തൃശൂര്‍ സ്വദേശി ആകാശ് മോഹൻ എന്ന യുവാവിനായുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന തിരച്ചില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് പുനരാരംഭിച്ചത്. ഉത്തരാഖണ്ഡ് ദുരന്ത പ്രതികരണ സേനയുടേയും റിവര്‍ റാഫ്റ്റിങ് സര്‍വ്വീസ് നടത്തുന്നവരുടേയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള എംപിമാരും നോര്‍ക്കയും ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരച്ചില്‍ വേഗത്തില്‍ ആക്കാന്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിക്ക് കത്തയച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാവിലെയാണ് ഗംഗാനദിയിലെ റിവര്‍ റാഫ്റ്റിങ്ങിനിടെ തൃശൂര്‍ സ്വദേശിയായ ആകാശ് മോഹൻ എന്ന യുവാവിനെ കാണാതായത്. ആകാശ് ദില്ലി ഗുരുഗ്രമിൽ താമസിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here