തൃശൂരില്‍ നിന്ന് കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു

തൃശൂര്‍ ശാസ്താംകോം പൂവം കോളനിയില്‍ നിന്നും കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. സജു കുട്ടന്‍(16), അരുണ്‍(8) എന്നീ കുട്ടികളെയാണ് ഫെബ്രുവരി രണ്ടാം തീയതി മുതല്‍ കാണാതായത്. ഇന്ന് രാവിലെ 7 മണിയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. 12 പേര്‍ വീതമുള്ള 7 ടീമുകള്‍ ആയിട്ടാണ് തെരച്ചില്‍ നടക്കുന്നത്.

ALSO READ:‘വടകരയില്‍ കോലിബി’; ഷാഫി പറമ്പിലിനെ ബിജെപി സഹായിക്കും: ആരോപണമുയര്‍ത്തി മന്ത്രി എം ബി രാജേഷ്

ഓരോ ടീമിലും അഞ്ചു വീതം പൊലീസ്, ഫോറസ്റ്റ് -ഉദ്യോഗസ്ഥരും, രണ്ട് വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഉണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.

ALSO READ:ശനിയാഴ്ചകളിൽ ബാങ്കുകള്‍ക്ക് അവധി നൽകാൻ ശുപാര്‍ശ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News