താര സംഘടനയായ A. M. M. A യുടെ ഓഫിസില്‍ പോലീസ് പരിശോധന നടത്തി. നടന്‍മാരായ ‘ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തി പരിശോധന നടത്തിയത്.
ആലുവ സ്വദേശിയായ നടി നല്‍കിയ പരാതിയിലാണ് താരസംഘടനയായ അമ്മയുടെ ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.നടന്‍മാരായ ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ വഴങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ഇരുവര്‍ക്കുമെതിരെ നടി ഉന്നയിച്ച ആരോപണം. പരാതിയില്‍ പറയുന്നതുപോലെ സംഘടനയുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ ഇരുവര്‍ക്കും സ്വാധീനമുണ്ടോ എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ശേഖരിക്കാന്‍ ആണ് അന്വേഷണസംഘം A. M. M. A ഓഫീസില്‍ എത്തിയത്. സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ ഉള്‍പ്പടെ അന്വേഷണസംഘം പിടിച്ചെടുത്തു .അതേസമയം നടിയുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here