വയനാട് ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി, തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു

Wayanad

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. നാളെയും ഈ മേഖലയില്‍ തന്നെ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ നടക്കും.

മഹാ ദുരന്തം പിന്നിട്ട് രണ്ടാഴ്ച കഴിയുമ്പോഴും കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ചൂരല്‍ മലയില്‍ നിന്നൊഴുകി സൂചിപ്പാറ വെള്ളച്ചാട്ടത്തിലെത്തി ചാലിയാറിലേക്കൊഴുകുന്ന പുഴയിലാകെ തിരച്ചില്‍ നടക്കുകയാണ്. ചാലിയാറിന്റെ തീരത്ത് 7 സംഘംങള്‍ അതി ദുര്‍ഘടമായ പ്രദേശത്താണ് ദൗത്യവുമായി ഇന്ന് എത്തിയത്.

ഇരുട്ടുകുത്തി,കൊട്ടുപാറക്കടവ് എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ഇന്ന് മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചത്. ചാലിയാറിലേക്ക് ഒഴുകുന്ന കൈവഴികളില്‍ ജലനിരപ്പ് താഴുന്നതിനനുസരിച്ച് കൂടുതല്‍ മേഖലകളിലേക്ക് തെരച്ചില്‍ നടത്താന്‍ ഇപ്പോഴാവുന്നുണ്ട്.

Also Read : വയനാട് ദുരന്തം: കുട്ടികളെ സ്‌കൂളുകളിലെത്തിച്ച് പഠന സൗകര്യമൊരുക്കും; വരാന്‍ മാനസിക ബുദ്ധിമുട്ടുള്ളവരെ, ഒരു കുട്ടിയാണെങ്കിലും വീട്ടിലെത്തി ക്ലാസ് നല്‍കും: മന്ത്രി കെ രാജന്‍

മൃതദേഹ ഭാഗങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ നാളെയും തെരച്ചില്‍ ഈ മേഖലകളിലാണ് കേന്ദ്രീകരിക്കുക. ഒപ്പം,പുന്‍ചിരിമറ്റം മുതല്‍ ചൂരല്‍ മല വരെയും തിരച്ചില്‍ നടക്കും. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലടക്കം ഈ പ്രദേശത്ത് ഇന്നും നടന്നെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇനി 126 പേരെ കണ്ടെത്താനുണ്ട്.

എന്‍.ഡി.ആര്‍.എഫ്, അഗ്‌നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന സംഘമാണ് ദുര്‍ഘട മേഖലകളില്‍ നടക്കുന്നത്. വനമേഖലയായ പാണന്‍കായത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയു സംഘമായിരിക്കും തെരച്ചില്‍ നടത്തുക. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറവരെയും നാളെ തിരച്ചില്‍ തുടരും.

അതേസമയം തിരിച്ചറിയാനാവാത്ത ഒരു പൂര്‍ണ മൃതദേഹവും മൂന്ന് മൃതദേഹ ഭാഗങ്ങളും ഇന്ന് പുത്തുമലയിലെ ശ്മാശനത്തില്‍ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News