വയനാട് മേപ്പാടിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ തെരച്ചിൽ ഇന്നും തുടരും. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. താൽക്കാലിക പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 535 പേരാണ് കഴിയുന്നത്. ദുരന്തമുണ്ടായ മേഖലകളിൽ തെരച്ചിൽ 23–ാം ദിവസവും തുടരും. ദുരന്തബാധിത മേഖലകളിൽ ചൊവാഴ്ച നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല.
Also Read: കുട്ടി കന്യാകുമാരിയിൽ എന്ന് സ്ഥിരീകരിച്ചു; കുട്ടിയെ കണ്ടതായി ഓട്ടോക്കാരൻ
പുഞ്ചിരിമട്ടം മുതൽ സൂചിപ്പാറയുടെ താഴ്ന്ന പ്രദേശങ്ങൾവരെ ആറുമേഖലകളിലായിട്ടാണ് തെരച്ചിൽ. ഒരാഴ്ചയായി മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. ഇതുവരെ 231 മൃതദേഹവും 212 ശരീരഭാഗവുമാണ് ലഭിച്ചത്. 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവരുടെ പുനരധിവാസം യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും.
Also Read: ദുബായിൽ ബസ് ഡ്രൈവർമാർക്കായി ദുബായ് ആർടിഎയുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പരിശീലന പരിപാടി
75 സർക്കാർ ക്വാർട്ടേസുകൾ സജ്ജമാക്കി കഴിഞ്ഞു. 177 വീടുകൾ വാടകക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായി 105 വാടക വീടുകൾ ഇതിനകം അനുവദിച്ചു നൽകി. ദുരന്ത മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം പൂർത്തിയായി വരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here