തൃശൂരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവം: തെരച്ചില്‍ തുടരുന്നു

തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. വ്യാ‍ഴാ‍ഴ്ച ഉച്ചയോടെയാണ് കുട്ടികളെ സ്കൂളില്‍ നിന്ന്  കാണാതാകുന്നത്. ഇരുവരുടെയും ബാഗുകള്‍ സ്കൂളില്‍ ഉണ്ടായിരുന്നു.

രണ്ടു പേരെയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ജില്ലയിവല്‍ നടത്തിയ തെരച്ചിലില്‍ ഇവരെ കണ്ടെത്താനായില്ല.  വിദ്യാര്‍ഥികളുടെ കുടുംബവും തെരച്ചില്‍ നടത്തുന്നുണ്ട്.

ALSO READ: ചാന്ദ്രയാൻ 3 ശനിയാ‍ഴ്ച ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തും

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ്  കാണാതായത്. ഒരേ ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

എറണാകുളത്തും തൃശൂരും കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. സ്‌കൂള്‍ അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 04885273002, 9497980532 എന്നീ നമ്പറുകളില്‍ അറിയിക്കണം.

ALSO READ: മണിപ്പൂർ സംഘർഷം; നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് ശുപാർശയുമായി സംസ്ഥാന കാബിനറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News