ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെ പാമ്പുകളുടെ ഇണചേരല്‍ കാലം; ജാഗ്രത വേണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്

ഒക്ടോബര്‍മുതല്‍ ഡിസംബര്‍വരെയുള്ള മാസങ്ങള്‍ പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. ഇണചേരല്‍കാലത്താണ് കൂടുതലായി ഇവ പുറത്തിറങ്ങുന്നത്. എന്നു മാത്രമല്ല ഇവയ്ക്ക് പതിവിലധികം ആക്രമസ്വഭാവമുണ്ടാവും. അതുകൊണ്ടുതന്നെ ജനവാസമേഖലയിലുള്ളവർ സൂക്ഷിക്കണമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്.

also read: ആറ് കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍

വെള്ളിക്കെട്ടന്‍, അണലി, മൂര്‍ഖന്‍ എന്നിവയെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടത്. കേരളത്തില്‍ പൊതുവേ എല്ലായിടത്തും കാണപ്പെടുന്നതില്‍ ഏറ്റവും വിഷം കൂടിയത് വെള്ളിക്കെട്ടനാണ്. ഇതാണ് ഇപ്പോള്‍ കൂടുതല്‍ ഇറങ്ങുന്നത്. അതും രാത്രിയില്‍. വയനാട്ടില്‍ വെള്ളിക്കെട്ടനാണ് കൂടുതലായി കാണപ്പെടുന്നത്. അണലി ഈ സമത്ത് പകലും ഇറങ്ങും. രാജവെമ്പാലകളിൽ പെണ്‍പാമ്പുകളുടെ ഫിറോമോണുകളില്‍ ആകൃഷ്ടരമായി ആണ്‍ രാജവെമ്പാലകൾ അവയെ തേടിയിറങ്ങും. വീടിനോടുചേര്‍ന്നുള്ള പൊത്തുകളില്‍ പെണ്‍പാമ്പുകളുണ്ടെങ്കില്‍ ഇങ്ങനെ അവയെത്തേടി പലയിടത്തുനിന്നും ആണ്‍പാമ്പുകള്‍ എത്തിച്ചേരും. അവിടെ ഇണചേരലിന് വേണ്ടിയുള്ള പോരും നടക്കും. കൂടാതെ ഒരു പാമ്പിനെ കാണുന്നിടത്ത് ഒന്നിലധികം പാമ്പുകള്‍ക്കും സാധ്യതയുണ്ട്. രാജവെമ്പാല 12 കിലോമീറ്റര്‍വരെ സഞ്ചരിക്കും. രാജവെമ്പാലകള്‍ ഒരുവനപ്രദേശത്തുനിന്ന് ഇണയേ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസമേഖലകളിലൂടെ കടന്നുപോകാറുണ്ട്.

also read: ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ അക്രമിക്കാൻ യൂത്ത് കോൺഗ്രസ്സ് ശ്രമം; അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

കേരളത്തില്‍ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തില്‍ത്താഴെ ഇനങ്ങള്‍ക്കുമാത്രമേ മനുഷ്യന് അപകടകരമാകുന്നുള്ളു. മൂര്‍ഖന്‍, ചേനത്തണ്ടന്‍, വെള്ളിക്കട്ടന്‍ എന്നിവയില്‍ നിന്നാണ് കൂടുതലായും കടിയേല്‍ക്കുന്നത്. വുള്‍ഫ് സ്റ്റേക്ക് എന്ന വിഷമില്ലാത്ത പാമ്പും കൂടുതലായി കാണപ്പെടുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ:

.കെട്ടിടത്തിന് മുകളിലേക്ക് വളര്‍ന്നുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍, വീടിനുമുകളിലേക്ക്

.പടര്‍ത്തിയ വള്ളിച്ചെടികള്‍ ജനല്‍, എയര്‍ഹോള്‍ എന്നിവയിലേക്ക് എത്താത്തവിധം വെട്ടുക

.കെട്ടിടങ്ങള്‍ക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകള്‍, പാഴ്‌വസ്തുക്കള്‍ എന്നിവ അലക്ഷ്യമായി കൂട്ടിയിടരുത്

.ഭക്ഷണാവശിഷ്ടങ്ങള്‍ ശരിയായി സംസ്‌കരിക്കുക

.കെട്ടിടത്തിന്റെ ഉള്‍ഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകള്‍ നീക്കുക

.വീടിനുപുറത്തുവെച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോള്‍ സൂക്ഷിക്കുക

.ഡ്രെയ്‌നേജ് പൈപ്പുകള്‍ ശരിയായി മൂടി സംരക്ഷിക്കുക

.കെട്ടിടത്തിന്റെ മുന്‍, പിന്‍ വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം

.രാത്രികളില്‍ വീടിന്റെ മുറ്റമുള്‍പ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക

.വീടിനുമുന്നിലെ ചെടിച്ചട്ടികള്‍ ശ്രദ്ധിക്കുക.

.പാമ്പിന്‍കുഞ്ഞുങ്ങള്‍ ജനിച്ച് കുറച്ചുനാള്‍ കഴിഞ്ഞ് അതിന്റെ വാസം കണ്ടെത്താനുള്ള നിരന്തരയാത്രയായിരിക്കും. ഫെബ്രുവരി മുതല്‍ തുടങ്ങി ഇടവപ്പാതിക്കാലത്തുമൊക്കെ ഇങ്ങനെ പാമ്പിന്‍കുഞ്ഞുങ്ങളെ കാണാറുണ്ട്.വീട്ടില്‍ പൂച്ചയോ നായയോ ഉണ്ടെങ്കില്‍ അവ പുറത്തുനിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളില്‍ എത്തിക്കാന്‍ സാധ്യതയേറെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News