മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും സീസണിലെ ആദ്യ മഴ

മുംബൈയിൽ സീസണിലെ ആദ്യ മഴ കടുത്ത വേനലിൽ വെന്തുരുകുന്ന നഗരത്തിന് ആശ്വാസമായി. അതെ സമയം സീസണിലെ ആദ്യ മഴ എയർപോർട്ട് പ്രവർത്തനങ്ങളെ ബാധിച്ചു. അപ്രതീക്ഷിതമായ മഴയും പൊടിക്കാറ്റും പലയിടത്തും ഗതാഗതം താറുമാറാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് ആകാശം ഇരുണ്ടതായി രൂപപ്പെട്ടതും പൊടിക്കാറ്റിൻ്റെ അകമ്പടിയോടെ സീസണിലെ ആദ്യ മഴയ്ക്ക് മുംബൈ സാക്ഷ്യം വഹിച്ചതും.

Also Read: കിടപ്പാടം തിരിച്ചുതരൂ മോദി… കണ്ണീരുണങ്ങാതെ രണ്ടു വര്‍ഷം, വോട്ടു ചോദിക്കാന്‍ എത്തുന്നവരറിയണം ദുരിതം!

മഴ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾക്ക് ചൂടിൽ നിന്ന് ആശ്വാസം നൽകിയെങ്കിലും ആകാശം പൊടിപടലങ്ങളാൽ വലയം ചെയ്യപ്പെട്ടു. മുംബൈയിലെ ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ വിമാനത്താവളത്തിലെ ലാൻഡിംഗ്, ടേക്ക് ഓഫ് പ്രവർത്തനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. പാൽഘർ, താനെ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Also Read: തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News