കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് സജി മഞ്ഞകടമ്പൻ: കേരള കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം

കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പൻ കൈരളി ന്യൂസിനോട് പറഞ്ഞു. മത്സരിക്കാനുള്ള ആഗ്രഹം പി ജെ ജോസഫിനെ അറിയിച്ചു എന്നും സജി പറഞ്ഞു. നിലവിൽ തീരുമാനിച്ചിരിക്കുന്ന ഫ്രാൻസിസ് ജോർജ് അടുത്ത കാലത്താണ് പാർട്ടിയിൽ എത്തിയത്. താൻ പാർട്ടിയിൽ ആദ്യം മുതലുണ്ട്.

Also Read: ബിൽക്കിസ് ബാനു കേസിലെ വിധി ഭരണഘടനാ സംരക്ഷണത്തിനായി പോരാടുന്നവർക്ക് പ്രതീക്ഷയുടെ കിരണമാണ്: സുഭാഷിണി അലി

തനിക്ക് സീറ്റ് ലഭിച്ചാൽ ജയിക്കാൻ കഴിയും. നിലവിലുള്ള പ്രവർത്തകരെക്കാളെല്ലാം യോഗ്യൻ താനാണ്. എല്ലാക്കാലവും പാർട്ടി തന്നെ അവഗണിക്കുകയായിരുന്നു. ഇനിയും ഈ അവഗണന തുടരാൻ പാടില്ലെന്നും സജി പറഞ്ഞു. ഇതോടെ സീറ്റിനെ ചൊല്ലിയുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ തർക്കം രൂക്ഷമാകുകയാണ്.

Also Read: ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ജോസഫിന്റെ ആത്മഹത്യ; മരണക്കുറിപ്പ് തയ്യാറാക്കിയ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെ പരാതിയുമായി പഞ്ചായത്ത് ഭരണസമിതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News