മുസ്ലിം ലീഗിന്റെ അധിക സീറ്റെന്ന ആവശ്യത്തില്‍ അന്തിമതീരുമാനം സാദിഖലി തങ്ങളെടുക്കുമെന്ന് നേതാക്കള്‍. കോണ്‍ഗ്രസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സാദിഖലി തങ്ങളെ അറിയിച്ചു. നാളെ നേതൃയോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായേക്കും. ഇതിനിടെ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കളും പാണക്കാടെത്തി.
Also Read; ‘കോഴിക്കോട് എൻ ഐ ടിയെ വീണ്ടും കാവി പുതപ്പിക്കാൻ ശ്രമം’, സവർക്കറുടെ പേരിൽ കലോത്സവം നടത്താൻ നീക്കം
പാര്‍ലമെന്റിലേക്ക് മൂന്നാം സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സാദിഖലി തങ്ങളെ അനുനയിപ്പിയ്ക്കാനാണ് നേതാക്കളെത്തിയത്. പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും നേരിട്ടെത്തി ഉഭയകക്ഷി ചര്‍ച്ചയിലെ ധാരണകള്‍ തങ്ങളെ ബോധ്യപ്പെടുത്തി. പകരം വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പിനായി കാത്തിരിക്കുകയാണ് ലീഗ് നേതൃത്വം. നാളെ തീരുമാനമുണ്ടാവുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Also Read; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; പ്രമുഖ നേതാവ് ബിജെപിയിലേക്ക്
ഇതിനിടെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗും രംഗത്തെത്തി. പികെ ഫിറോസിന്റെ പേരാണ് യൂത്ത്‌ലീഗിന്റെ ആവശ്യം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങളും നേരിട്ടെത്തിയാണ് ആവശ്യമറിയിച്ചത്. പ്രതീക്ഷിച്ച സീറ്റ് കോണ്‍ഗ്രസില്‍നിന്ന് കിട്ടാതിരുന്നതോടെ കടുത്തപ്രതിസന്ധിയിലാണ് ലീഗ് നേതൃത്വം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here