യൂട്യൂബര്‍ രവീന്ദ്ര ബാലു ഭാരതിക്കും അദ്ദേഹത്തിന്റെ കമ്പനിയായ രവീന്ദ്ര ഭാരതി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുമെതിരെ നടപടി സ്വീകരിച്ച് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സെബി രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശക ബിസിനസ് നടത്തിയതിന് ആണ് നടപടി. 2025 ഏപ്രില്‍ 4 വരെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രവീന്ദ്രയെയും സ്ഥാപനത്തെയും സെബി വിലക്കി.
മാത്രമല്ല ‘നിയമവിരുദ്ധ’ പ്രവര്‍ത്തനങ്ങളിലൂടെ സമ്പാദിച്ച തുകയായ 9.5 കോടി തിരികെ നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ശുഭാംഗി രവീന്ദ്ര ഭാരതി, രാഹുല്‍ അനന്ത ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരെയും സെബി വിലക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെബിയുടെ അന്വേഷണമനുസരിച്ച്, രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങളും വ്യാപാര ശുപാര്‍ശകളും നല്‍കി ഭാരതിയും അദ്ദേഹത്തിന്റെ സ്ഥാപനവും അനുഭവപരിചയമില്ലാത്ത നിക്ഷേപകരെ ലക്ഷ്യമിടുകയായിരുന്നു.
ബിസിനസ്സ് പ്രോത്സാഹിപ്പിക്കുന്നതിനായി യഥാക്രമം 10.8 ലക്ഷം, 8.33 ലക്ഷം സബ്സ്‌ക്രൈബര്‍മാരുള്ള രണ്ട് യുട്യൂബ് ചാനലുകള്‍ യൂട്യൂബര്‍ പ്രയോജനപ്പെടുത്തി. കൂടാതെ, സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ‘രവീന്ദ്ര ഭാരതി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈവറ്റ് ലിമിറ്റഡ്’, ‘രവീന്ദ്ര ഭാരതി വെല്‍ത്ത്’ എന്നീ പേരുകളില്‍ ഉള്‍പ്പെടെ നിക്ഷേപ ഉപദേശക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതോ നിക്ഷേപ ഉപദേശകരായി പ്രവര്‍ത്തിക്കുന്നതോ അവസാനിപ്പിക്കണം. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് അഞ്ച് സ്ഥാപനങ്ങളില്‍ നിന്ന് 10 ലക്ഷം രൂപയും രവീന്ദ്ര ഭാരതി എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, രാഹുല്‍ അനന്ത ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവരില്‍ നിന്ന് 5 ലക്ഷം രൂപയും റെഗുലേറ്റര്‍ പിഴ ചുമത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here