ഇത് വ്യക്തിഹത്യ, തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്നപുസ്തകം, ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സെബി ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്

അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ നിക്ഷേപ പങ്കാളിത്തമുണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം നിഷേധിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ച്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും തന്റെ ജീവിതവും സാമ്പത്തിക ഇടപെടലുകളും തുറന്ന പുസ്തകമാണെന്നും തന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ തയാറാണെന്നും മാധബി പുരി ബുച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനായി വിശദമായൊരു പ്രസ്താവന ഉടന്‍ പുറത്തുവിടുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, മാധബിയ്ക്കും അവരുടെ ഭര്‍ത്താവ് ധവാല്‍ ബുചിനും അദാനിയുടെ വിദേശത്തെ ഷെല്‍ കമ്പനിയില്‍ രഹസ്യ നിക്ഷേപ പങ്കാളിത്തമുണ്ടെന്നാണ് യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണം. വിസില്‍ബ്ലോവര്‍ വഴി ലഭിച്ച രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിക്കുന്നത്.

ALSO READ: വയനാട്ടിലെ ദുരന്തമേഖലകളില്‍ ജനകീയ തിരച്ചില്‍ ഇന്നും; പ്രദേശത്ത് നിന്നും ഇനി കണ്ടെത്താനുള്ളത് 130 പേരെ

നേരത്തെ, 2023 ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ആദ്യമായി ഹിന്‍ഡന്‍ബര്‍ഗ് ആരോപണം ഉന്നയിക്കുന്നത്. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ നിയന്ത്രണത്തില്‍ ബര്‍മുഡ, മൗറീഷ്യസ് എന്നീ രാജ്യങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത കടലാസ് കമ്പനികള്‍ വഴി, അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നായിരുന്നു ആരോപണം. ഇത്തരം നിക്ഷേപങ്ങള്‍ വഴി ഓഹരിവില അദാനി അനധികൃതമായി പെരുപ്പിക്കുകയും അങ്ങനെ വിലകൂടിയ ഓഹരികള്‍ ഈടുവെച്ച് അദ്ദേഹം നേട്ടമുണ്ടാക്കിയതായും ആയിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ അന്നത്തെ ആരോപണം. ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ടിയിരുന്ന സെബി അദാനിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് അന്ന് ആരോപിച്ചു. എന്നാല്‍ സെബി ഈ ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയം പിന്നീട് സുപ്രീകോടതിയില്‍ എത്തിയെങ്കിലും ഇത് കേവലം ആരോപണങ്ങള്‍ മാത്രമാണെന്നും തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് 2024 ജൂണ്‍ 27ന് സെബി ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതിനു പുറകെയാണ് ഇപ്പോള്‍, ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ ആരോപണങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News