ബുച്ചിന്റെ നേതൃത്വത്തിന് കീഴിലുള്ള തൊഴിലന്തരീക്ഷത്തില്‍ കടുത്ത അതൃപ്തി; ധനമന്ത്രാലയത്തിന് കത്തയച്ച് സെബി ജീവനക്കാര്‍

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കി സെബി ജീവനക്കാര്‍. ബുച്ചിന്റെ നേതൃത്വത്തിന് കീഴില്‍ തൊഴിലന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതെന്ന് കത്തില്‍ പരാമര്‍ശം. ജീവനക്കാരുടെ യോഗങ്ങളില്‍ പരസ്യമായി അപമാനിക്കുന്നു. രണ്ട് മൂന്ന് വര്‍ഷമായി മാനസികാരോഗ്യം തകര്‍ക്കുന്ന ഭയപ്പാടിന്റെ അന്തരീക്ഷമാണെന്നും ജീവനക്കാര്‍ കത്തില്‍ വ്യക്തമാക്കി. മാനേജ്‌മെന്റിന് നല്‍കിയ പരാതിയില്‍ ഒരു പ്രതികരണവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് ധനമന്ത്രാലയത്തിന് കത്തെഴുതിയതെന്നും ജീവനക്കാര്‍ വിശദീകരിച്ചു.

ALSO READ:ഒന്നാം ക്ലാസ് മുതല്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് മരണം വരെ കഠിന തടവ്

ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലിനും ഐ.സി.ഐ.സി.ഐ ബാങ്കില്‍ നിന്ന് വഴിവിട്ട് ആനുകൂല്യം സ്വീകരിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മാധബി പുരി ബുച്ചിനെതിരെ പരാതിയുമായി സെബി ജീവനക്കാര്‍ രംഗത്തെത്തിയത്. ബുച്ചിന്റെ നേതൃത്വത്തിന് കീഴില്‍ സെബിയില്‍ ശ്വാസം മുട്ടിക്കുന്ന ജോലി സാഹചര്യമെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം ജീവനക്കാര്‍ ധനമന്ത്രിക്ക് കത്തയയ്ക്കുകയായിരുന്നു. ജീവനക്കാരുടെ യോഗങ്ങളില്‍ ഉച്ചത്തില്‍ വഴക്കുപറയലും പരസ്യമായി അപഹസിക്കുന്നതും ചെയ്യുന്നത് പതിവായെന്ന് കത്തില്‍ പറയുന്നു. കടുത്ത ഭാഷയാണ് ജീവക്കാരോട് ഉപയോഗിക്കുന്നത്. ജീവനക്കാരുടെ ചലനങ്ങള്‍ ഓരോ മിനിട്ടിലും നിരീക്ഷിക്കുന്നു. രണ്ടു മൂന്നു വര്‍ഷമായി സ്ഥാപനത്തിനുള്ളില്‍ ഭയപ്പാടിന്റെ അന്തരീക്ഷമാണെന്നും ഇത് മാനസികാരോഗ്യം തകര്‍ക്കുന്നതാണെന്നും കത്തില്‍ വ്യക്തമാക്കി. ഇത് ചൂണ്ടിക്കാട്ടി നേരത്തെ മാനേജ്‌മെന്റിന് നല്‍കിയ പരാതിയില്‍ ഒരു പ്രതികരണവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് ധനമന്ത്രാലയത്തിന് എഴുതിയതെന്നും ജീവനക്കാര്‍ പറയുന്നു. അതേസമയം ജീവനക്കാര്‍ ഉന്നയിച്ച പരാതികള്‍ ഇതിനകം പരിഹരിച്ചതായാണ് സെബിയുടെ വിശദീകരണം.

ALSO READ:അതിസുരക്ഷാ ജയിൽ ചാടാൻ ശ്രമം, 129 തടവുകാർ സേനയുടെ വെടിയേറ്റും, തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News