അദാനിക്കെതിരെ അന്വേഷണം വൈകും, സുപ്രീംകോടതിയെ സമീപിക്കാൻ സെബി

അദാനിക്കെതിരെ സെബി നടത്തുന്ന അന്വേഷണത്തിന്റെ റിപ്പാർട്ട് വൈകാൻ സാധ്യത. മെയ് രണ്ടിന് അന്വേഷണ കാലാവധി അവസാനിക്കാനിരിക്കെ സെബി കൂടുതൽ സമയം നീട്ടിചോദിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ മെയ് രണ്ടാണ് സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തിയ്യതി. എന്നാൽ അന്വേഷണം ഇനിയും പൂർണമാകാത്ത സാഹചര്യത്തിൽ കൂടുതൽ സമയം നീട്ടിച്ചോദിച്ച് സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാനാണ് സെബിയുടെ പദ്ധതി. നേരത്തെ രണ്ട് മാസത്തെ സമയപരിധിയായിരുന്നു സുപ്രീംകോടതി സെബിക്ക് നൽകിയിരുന്നത്. അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഹിൻഡൻബെർഗ് റിപ്പോർട്ടിൽ അദാനി കമ്പനികൾ നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സുപ്രീംകോടതി നിർദ്ദേശപ്രകാരം അന്വേഷണകമ്മിറ്റിയും നിയോഗിക്കപ്പെട്ടിരുന്നു. ആറ്‌ പേരടങ്ങുന്ന കമ്മിറ്റിയുടെ പൂർണ്ണ ചുമതല മുൻ സുപ്രീംകോടതി ജഡ്ജി എ.എം സാപ്രെക്കാണ്. ഈ കമ്മിറ്റി മുൻപാകെയും സെബിയുടെ റിപ്പോർട്ട് സമർപ്പിക്കപ്പെടണമെന്നും നിർദേശമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News