ഓപ്പറേഷൻ അജയ്: ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ ദില്ലിയില്‍ എത്തും

‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ (14/10/2023) രാവിലെ 5.30 ന് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കേരളത്തിൽ എത്തുന്നതിന് താല്പര്യം അറിയിച്ച് കേരള ഹൗസ് വെബ് സൈറ്റിൽ 20 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 16 മലയാളികൾ ഫ്ളൈറ്റിൽ എത്തുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

ALSO READ: ‘വെറും നാല് സിനിമകൾ മാത്രം സംവിധാനം ചെയ്ത ഒരു മനുഷ്യന് ഇത്രയും ഫാൻ ബേസ് ഉണ്ടാകുന്നത് ഇതാദ്യം’, ലോകേഷ് ലോകം കീഴടക്കുമ്പോൾ

അതേസമയം, ഇസ്രയേലിന്റെ യുദ്ധഭൂമിയിൽ നിന്ന് ആദ്യ സംഘത്തിലെ മലയാളികള്‍ തിരികെയെത്തി. അഞ്ച് പേര്‍ നോര്‍ക്ക വഴിയും രണ്ട് പേര്‍ സ്വന്തം നിലയിലുമാണ് തിരികെ നാട്ടിലെത്തിയത്. ഇസ്രയേലില്‍ വീണ്ടും സമാധാനം പുനഃസ്ഥാപിച്ചാല്‍ തിരികെ പോകാനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News