‘പുനര്‍ജനി’ പദ്ധതിയുടെ രണ്ടാം ഘട്ട ബാച്ചിന് മൂവാറ്റുപുഴയില്‍ തുടക്കമായി. കളക്ടര്‍ സഹോദരങ്ങളായ പി.ബി നൂഹിന്റെയും, പി ബി സലീമിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച സ്ത്രീകള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതിയാണ് പുനര്‍ജനി.
സ്ത്രീകള്‍ക്കുള്ള തൊഴില്‍ പരിശീലന പദ്ധതിയായ പുനര്‍ജനിയുടെ രണ്ടാം ബാച്ചിനാണ് മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ഉജ്ജ്വല തുടക്കമായിരിക്കുന്നത്. ചടങ്ങില്‍ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന പുതിയ ബാച്ചിന്റെ ഉദ്ഘാടനവും, ഇതിനോടകം വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ നിര്‍വഹിച്ചു. കേരളത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നിട്ടും സ്ത്രീകളുടെ പങ്ക് കുറയാന്‍ കാരണം കൃത്യമായ തൊഴില്‍ പരിശീലനങ്ങള്‍ ലഭിക്കാത്തതു മൂലമെന്ന് ജസ്റ്റിസ് വി കെ മോഹനന്‍ അഭിപ്രായപ്പെട്ടു.
Also Read: ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ട് പേർക്ക് പരുക്ക്
കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോക്ടര്‍ പി ബി സലീം ഐ.എ.എസ് പുനര്‍ജനി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്‍, ഡിവൈഎസ്പി വി റ്റി ഷാജന്‍, ഡോ. സബൈന്‍, പി ബി നൂഹ് ഐ എ എസ് തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
Also Read: ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here