ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ കേസ്; കരമന പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറി

jayasurya

നടൻ ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ കേസ് തൊടുപുഴയിലേക്ക് കൈമാറി. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിക്ക് നേരെ ലൈഗിംക അതിക്രമം നടത്തിയെന്നാണ് പരാതി. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. അതേസമയം, നടൻ സിദ്ദിഖിനെതിരെയുള്ള പരാതിയുടെയും എഫ് ഐ ആറിന്റെയും പകർപ്പുകൾ സിദ്ദിഖിന് നൽകണമെന്ന് കോടതി നിർദേശം നൽകി.

Also read:‘പൃഥ്വിരാജ് അവന്റെ ജോലി ചെയ്ത് ജീവിച്ചോളും’ ; പൃഥ്വിരാജ് പ്രസിഡന്റ് ആകണമെന്ന് പറഞ്ഞവരോട് മല്ലിക സുകുമാരൻ

തിരുവനന്തപുരം കരമന സ്വദേശിയായ നടി നൽകിയ പരാതിയിൽ കരമന പൊലീസായിരുന്നു നടൻ ജയസൂര്യക്കെതിരെയുള്ള രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടിക്കു നേരെ ലൈഗിംക അതിക്രമം നടത്തിയെന്ന നടിയുടെ പരാതിയെ തുടർന്ന് കേസ് ഇന്ന് തന്നെ തൊടുപുഴ പൊലീസിന് കൈമാറുകയായിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. 2013 ലെ പിഗ്മാൻ എന്ന സിനിമ ലൊക്കേഷനിൽ വെച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്ന് പരാതിക്കാരി പറഞ്ഞു. വാഷ് റൂമിൽ പോയി തിരിച്ചു വരുമ്പോൾ നടൻ തന്നെ കടന്നുപിടിച്ചു. ശേഷം നടൻ തന്നോട് ക്ഷമ പറഞ്ഞ് പ്രശ്നം അവസാനിപ്പിച്ചുവെന്നും പരാതിക്കാരി പറഞ്ഞു.നേരത്തെ കൊച്ചിയിലെ നടി നൽകിയ പരാതിയിലാണ് ജയസൂര്യക്കെതിരെ ആദ്യം കേസെടുത്തത്. ഇതിന്മേലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

Also read:ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയിലിനെ പ്രഖ്യാപിച്ചു

അതേസമയം, നടൻ സിദ്ദിഖിനെതിരെയുള്ള പരാതിയുടെയും എഫ് ഐ ആറിന്റെയും പകർപ്പുകൾ സിദ്ദിഖിന് നൽകണമെന്ന് കോടതി നിർദേശം നൽകി. മ്യൂസിയം പൊലീസിനോടാണ് കോടതിയുടെ നിർദേശം. പകർപ്പുകൾ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്ത് മാത്രം രജിസ്റ്റർ ചെയ്യുന്ന കേസുകൾ ജില്ല കേന്ദ്രീകരിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News