സെക്കന്റ് ചാന്‍സ്: ‘ഇന്ത്യന്‍ സിനിമ നൗ’ വിഭാഗത്തില്‍ കാണികളെ പിടിച്ചിരുത്തിയ ചിത്രം, സംവിധായകയ്ക്ക് പറയാനുണ്ട്!

മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളും പ്രകൃതിയുമായുള്ള സമ്പര്‍ക്കവും സൗഹൃദവും മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റവും ചര്‍ച്ചചെയ്യുന്ന സുഭദ്ര മഹാജന്റെ ആദ്യ ചിത്രമാണ് 29-ാമത് കേരള രാജ്യാന്തരചലച്ചിത്ര മേളയില്‍ ‘ഇന്ത്യന്‍ സിനിമ നൗ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘സെക്കന്റ് ചാന്‍സ്’. ജീവിതത്തിലെ കടുത്ത ട്രോമകളിലൂടെ കടന്നുപോകുന്ന നിയ എന്ന പെണ്‍കുട്ടി ഹിമാലയത്തിന്റെ താഴ്വരയിലുള്ള സമ്മര്‍ ഹോമിലേക്ക് മടങ്ങുന്നതും തുടര്‍ന്ന് പ്രകൃതിയുമായുള്ള ആത്മബന്ധത്തിലൂടെ തന്റെ പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്നതുമാണു സിനിമയുടെ ഇതിവൃത്തം.

ALSO READ: ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

ഈ ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ത്തന്നെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സിനിമ ചിത്രീകരിക്കണമെന്നു നിര്‍ബന്ധം തനിക്കുണ്ടായിരുന്നുവെന്നു സംവിധായിക പറയുന്നു. ജനസമൂഹത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന, ആരാലും അംഗീകരിക്കപ്പെടാത്ത ജനതയുടെ കഥപറയാന്‍ നിറങ്ങള്‍ ആവശ്യമില്ലെന്ന മനുഷ്യത്വത്തിന്റെ ഭാഷയാണ് സംവിധായിക സ്വീകരിച്ചത്. തന്റെ ജീവിതംശങ്ങളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നു അവര്‍ വ്യക്തമാക്കുന്നു.

ALSO READ: ഐഎഫ്എഫ്കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്‍

സിനിമയുമായി യാതൊരു മുന്‍പരിചയമില്ലാത്ത വ്യക്തികളാണ് ചിത്രത്തിലെ അഭിനേതാക്കള്‍. സ്വാഭാവികമായ ഒരു അഭിനയം കാഴ്ചവെക്കാനാണ് അത്തരമൊരു തിരഞ്ഞെടുപ്പു നടത്തിയത്. വളരെ കുറച്ചുമാത്രം സിനിമകള്‍ നിര്‍മിക്കപ്പെടുന്ന ഹിമാചല്‍ പ്രദേശില്‍ നിന്നാണ് ഈ ചിത്രം വരുന്നത്. ധര്‍മശാല അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ വന്‍ ജനപിന്തുണയാണു ചിത്രത്തിന് ലഭിച്ചതെന്നും സുഭദ്ര മഹജന്‍ അഭിപ്രായപ്പെട്ടു.

സിനിമയുടെ അവസാന പ്രദര്‍ശനം ഡിസംബര്‍ 19 ന് വൈകിട്ട് 3.15ന് കലാഭവനില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News