ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; സമിതിയുടെ രണ്ടാം യോഗം ഇന്ന്

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച സമിതി ഇന്ന് യോഗം ചേരും. സമിതിയുടെ രണ്ടാമത്തെ യോഗമാണിത്.

ALSO READ: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ പ്രവീൺ കുമാർ അന്തരിച്ചു

ദേശീയ നിയമകമ്മിഷൻ അംഗങ്ങളെ സമിതി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 2029 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മുഴുവൻ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പു നടത്താനാകുന്ന ക്രമീകരണമാണ് ലക്ഷ്യമിടുന്നത്. നേരത്തെ വിഷയത്തിൽ രാഷ്ട്രീയപാർട്ടികളുടെയും അഭിപ്രായം തേടാൻ സമിതി തീരുമാനിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ.സിങ്, ഡോ.സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News