വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിനും കപ്പലില്‍ നിന്ന് ഇറക്കി

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഷെന്‍ഹുവ-15 കപ്പലില്‍ എത്തിച്ച രണ്ടാമത്തെ ക്രെയിനും കപ്പലില്‍ നിന്ന് ഇറക്കി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഏഴ് മണിക്കൂര്‍ എടുത്താണ് ക്രെയിന്‍ ബര്‍ത്തിലെത്തിച്ചത്. ക്രെയിന്‍ യാര്‍ഡിലെ റെയിലില്‍ സ്ഥാപിച്ചു. ശക്തമായ തിര ക്രെയിന്‍ ഇറക്കാന്‍ പ്രതിസന്ധിയായിരുന്നു. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രണ്ടാമത്തെ ക്രെയിന്‍ ബെര്‍ത്തില്‍ ഇറക്കാനായിരുന്നില്ല.

Also Read: തേജ് ചുഴലിക്കാറ്റ് : ഒമാനിൽ കനത്ത ജാഗ്രത; രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

രാവിലെയും വൈകിട്ടുമായി രണ്ടു ശ്രമങ്ങള്‍ നടത്തിയെങ്കിലും കാലാവസ്ഥ അനുകൂലമാകാത്തതിനാല്‍ ദൗത്യം ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇനി 100 മീറ്റര്‍ വലുപ്പമുള്ള ക്രെയിന്‍ ആണ് ഇറക്കാനുള്ളത്.ആദ്യ ക്രെയിന്‍ വെള്ളിയാഴ്ചയാണ് ബര്‍ത്തില്‍ ഇറക്കിയത്. .ക്രെയിനുകള്‍ നിര്‍മിച്ച ഷാങ്ഹായ് ഷെന്‍ഹുവാ ഹെവി ഇന്‍ഡസ്ട്രീസിന്റെ സാങ്കേതികവിദഗ്ധരും അദാനി ഗ്രൂപ്പിന്റെ ജീവനക്കാരും മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ക്രെയിനുകള്‍ തുറമുഖത്തേക്കിറക്കുന്നത്.

Also Read: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News