മഹാനഗരത്തിലെ ആസ്വാദകരെ സൃഷ്ടിച്ച് കേരള പെരുമ

മുംബൈയിൽ നടന്നു കൊണ്ടിരിക്കുന്ന കഥകളി ഉത്സവത്തിൽ രണ്ടാം ദിനത്തിൽ അരങ്ങിലെത്തിയ പ്രഹ്ളാദ ചരിതം ശ്രദ്ധേയമായി. വരപ്രസാദത്താല്‍ അജയ്യനായിത്തീർന്ന ഹിരണ്യകശിപു വിഷ്ണുവിനെ ഹനിക്കാനായി വാളെടുത്ത് തൂണിൽ വെട്ടുമ്പോൾ തൂണ് പിളർന്നു നരസിംഹാവതാരമെമായ മഹാവിഷ്ണു അട്ടഹാസത്തോടെ പുറത്ത് വരുന്ന രംഗത്തിന്റെ അവതരണ മേന്മ വിസ്മയക്കാഴ്ചയൊരുക്കി.

Also Read: ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണ്: മന്ത്രി എം ബി രാജേഷ്

ഹിരണ്യകശിപുവിനെ വധിച്ച് ധർമ്മം പുനഃസ്ഥാപിക്കുന്ന ശ്രീഹരി മറയുന്നിടത്താണ് കഥകളിക്ക് പരിസമാപ്തി കുറിക്കുന്നത്. മുംബൈയിലെ മലയാളികൾക്കൊപ്പം ഇതര ഭാഷക്കാർക്കും നവ്യാനുഭവമായി പ്രഹ്ളാദ ചരിതം. അവതരണ മേന്മ കൊണ്ടും ദൃശ്യഭംഗിയിലും ഈ കേരളീയ കലയ്ക്ക് ആരാധകർ ഏറെയായിരുന്നു.

Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: കാറിന്റെ സീറ്റില്‍ രക്തക്കറ, രാഹുലിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

ഇതാദ്യമായാണ് ഒരു വേദിയിൽ തുടർച്ചയായി കഥകളിയുടെ വ്യത്യസ്ത ഭാവങ്ങൾക്കായി മഹാനഗരത്തിൽ വേദിയൊരുങ്ങുന്നത്. ആദ്യമായി കഥകളി കാണുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. കേട്ടറിവ് മാത്രമുണ്ടായിരുന്ന കേരളത്തിന്റെ തനത് ദൃശ്യ കലയെ നേരിട്ടാസ്വദിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു പലരും. മലയാളികൾക്കൊപ്പം ഇതരഭാഷക്കാരും ചേർന്ന് ആഘോഷമാക്കുകയായിരുന്നു മുംബൈയിൽ അരങ്ങേറിയ കഥകളി ഫെസ്റ്റിവൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News