ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം വരുന്നു

ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം ആലോചനയുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകൻ എച്ച് വിനോദ്. കമല്‍ഹാസൻ നായകനാകുന്ന കെഎച്ച് 233നു ശേഷമായിരിക്കും കാര്‍ത്തിയുടെ ധീരൻ അധികാരം ഒണ്‍ട്രിന്റെ രണ്ടാം ഭാഗം തുടങ്ങുക എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എച്ച് വിനോദ്.

ALSO READ: ജിമെയിൽ ലോഗിൻ ചെയ്യാറില്ലേ? പുതിയ നടപടിയുമായി ഗൂഗിൾ

കാർത്തി നായകനായെത്തിയ ‘ധീരൻ അധികാരം ഒണ്ട്ര്’ വലിയ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആക്ഷൻ ത്രില്ലർ ചിത്രമായ ധീരനിൽ കാർത്തി ഒരു പോലീസ് ഓഫീസർ ആയിട്ടായിരുന്നു അഭിനയിച്ചിരുന്നത്. ഓപ്പറേഷൻ ബവാരിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ അന്വേഷണാത്മക ത്രില്ലർ ചിത്രം ഒരുക്കിയിരുന്നത്.

രണ്ടാമത്തെ ചിത്രമായിരുന്നു ‘ധീരൻ അധികാരം ഒണ്ട്ര്’. അജിത്ത് നായകനായ നേർക്കൊണ്ട പാർവൈ, വലിമൈ, തുണിവ് എന്നീ ചിത്രങ്ങളും എച്ച് വിനോദ് ആണ് സംവിധാനം ചെയ്തിട്ടുള്ളത്. രാകുൽ പ്രീത് സിംഗ്, അഭിമന്യു സിംഗ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ALSO READ:യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്, കൊല്ലത്തും അട്ടിമറി; രേഖകൾ കൈരളി ന്യൂസിന്

കമൽഹാസൻ നായകനാകുന്ന 233-ാം ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുകയാണ് നിലവിൽ എച്ച് വിനോദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News