എൽഎൽബി പ്രവേശനം; രണ്ടാംഘട്ട അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു

law study

പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അലോട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയവരും, ആദ്യഘട്ടത്തില്‍ അലോട്‌മെന്റ് ലഭിക്കാത്തവരുമായവർ രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ ലോഗിന്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്കുചെയ്യുക. ശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ ഇതിലൂടെ കഴിയും. ഹയര്‍ ഓപ്ഷനുകളില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കാം. ശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമവും മുന്‍ഗണനകളും ആവശ്യാനുസരണം മാറ്റം.

Also Read; ‘ഫിസിക്കൽ പ്രസൻസ് ഇല്ലെങ്കിലും സ്ഥാനാർഥിക്ക് പിന്തുണ ഉണ്ടാവും’; പാലക്കാട്ടേക്കില്ലെന്ന് കെ മുരളീധരൻ

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പ്രോഗ്രാമുകൾക്ക് രണ്ട് കോളേജുകളും, ത്രിവത്സര എല്‍എല്‍ബിക്ക് ഒരു കോളേജും പുതുതായി ആരംഭിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഈ ഘട്ടത്തില്‍ ഈ കോളേജുകളിലേക്കും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഹയര്‍ ഓപ്ഷന്‍ ഉള്ളവര്‍ക്ക് ആ ലിസ്റ്റിലേക്ക് പുതിയ കോളേജുകള്‍ താത്പര്യമുള്ള സ്ഥാനത്ത് ചേര്‍ക്കാം.

രണ്ട് പ്രോഗ്രാമുകള്‍ക്കും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കല്‍/പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എന്നിവ പൂർത്തിയാക്കാനുള്ള അവസാന സമയം ഒക്ടോബര്‍ 22-ന് രാത്രി 11.59 വരെയാണ്. രണ്ടാംഘട്ട താത്കാലിക അലോട്‌മെന്റ് ഈ മാസം 24-നും രണ്ടാംഘട്ട അന്തിമ അലോട്‌മെന്റ് 25-നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സമയക്രമം പിന്നീടായിരിക്കും അറിയിക്കുക.

Also Read; കൈരളി ടിവി ഷോർട്ഫിലിം മത്സരത്തിലെ അവാർഡുകൾ വിതരണം ചെയ്‌തു

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാംഘട്ട അലോട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല. ആദ്യഘട്ടത്തില്‍ പ്രവേശനംനേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തപക്ഷം അവരുടെ ആദ്യഘട്ട പ്രവേശനം തന്നെയാവും നിലനില്‍ക്കുക.

നിലവിൽ പ്രവേശനം നേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുകയും, രണ്ടാംഘട്ടത്തില്‍ എന്തെങ്കിലുമൊരു മാറ്റം വരുകയും ചെയ്താല്‍ നിലവിലുള്ള സീറ്റ് അവര്‍ക്ക് നഷ്ടമാകും. പുതിയ സീറ്റ് അവര്‍ സ്വീകരിക്കണം. സ്വീകരിക്കാത്തപക്ഷം പുതിയസീറ്റ് നഷ്ടപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News