ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിയും

സഭാ സ്തംഭനവും ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലും തുടരുന്നതിനിടെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിയും. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ നിന്ന് വിജയ്ചൗക്കിലേയ്ക്ക് ദേശീയപതാകയുമായി മാര്‍ച്ച് നടത്തും. പ്രതിപക്ഷ നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണും.

രാഹുലിനെ അയോഗ്യനാക്കിയതും അദാനി വിവാദത്തില്‍ ജെപിസി വേണമെന്ന ആവശ്യവും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം തുടരുന്നുണ്ട്. ധനബില്ലും ധനാഭ്യര്‍ഥനകളും ചര്‍ച്ച കൂടാതെയാണ് പാസാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News