ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട സ്ഥാനാർഥി ചർച്ചകൾ വേഗത്തിലാക്കി കോൺഗ്രസ്

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്. 11ന് വീണ്ടും തെരഞ്ഞെടുപ്പ് സംമതി യോഗം ചേരും. ആദ്യഘട്ടത്തില്‍ ബിജെപി 195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് 39 സ്ഥാനാര്‍ത്ഥികളെ മാത്രമേ പ്രഖ്യാപിക്കാന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, കെ സി വേണുഗോപാല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സംഘടന ജനറല്‍ സെക്രട്ടറിയുടെ ചുമതല താല്‍ക്കാലികമായി മറ്റാര്‍ക്കെങ്കിലും കൈമാറിയേക്കും. എത്രയും വേഗം സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് പിസിസി കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Also Read: കോഴിക്കോട്‌ സിറ്റി റോഡ്‌ വികസനം: 1312.7 കോടി രൂപയുടെ രണ്ടാംഘട്ട പദ്ധതിക്ക്‌ അംഗീകാരം

വിജയ സാധ്യത മാത്രം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് നീക്കം. സംസ്ഥാനങ്ങളിലെ പ്രധാന മുഖങ്ങള്‍ മത്സര രംഗത്ത് ഉണ്ടാകും. അതിന്റെ ഭാഗമായാണ് ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചത്. അശോക് ഗെഹ്ലോട്ട്, കമല്‍നാഥ് അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാരും മത്സര രംഗത്ത് ഉണ്ടാകും എന്നാണ് വിവരം. എന്നാല്‍ പലയിടത്തും തര്‍ക്കങ്ങള്‍ തുടരുകയാണ്. 58 പേരുടെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് ചര്‍ച്ചകള്‍ നടത്തിയത് എങ്കിലും 39 സ്ഥാനാത്ഥികളെ മാത്രമാണ് പ്രഖ്യാപിക്കാന്‍ സാധിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് പോലും 58 ല്‍ അവശേഷിച്ച സീറ്റുകളില്‍ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല , ദില്ലിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മൂന്ന് സീറ്റുകള്‍ വ്യാഴാഴ്ച്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയില്‍ ചര്‍ച്ചയായെങ്കിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനത്തിലെത്താനായില്ല.

Also Read: വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; മുഖ്യമന്ത്രിയിൽ വിശ്വാസമെന്ന് സിദ്ധാർത്ഥിന്റെ പിതാവ്

രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുമോ എന്നതിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഈ രണ്ട് സീറ്റുകളുടേയും കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡ് രാഹുലിനും പ്രിയങ്കയ്ക്കും വിട്ടിരിക്കുകയാണ്. സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറും എന്നാണ് സൂചന. ഒരുപക്ഷേ പ്രിയങ്ക ഗാന്ധി മത്സരിക്കാതെ പാര്‍ട്ടി ചുമതല താല്ക്കാലികമായി ഏറ്റെടുക്കാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News