ഇന്ത്യയെ വീണ്ടെടുക്കാന്‍ കേരളത്തിന്‍റെ വിധിയെഴുത്ത്; രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 1210 സ്ഥാനാർത്ഥികൾ. കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കും.

ALSO READ: തൃശൂരിൽ പണം നൽകി വോട്ട് വാങ്ങാനുള്ള ബിജെപി ശ്രമം; കേസെടുത്ത് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ

കേരളം (20), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), കര്‍ണാടക (14), മധ്യപ്രദേശ്(7), മഹാരാഷ്ട്ര (8), മണിപ്പുര്‍ (1), രാജസ്ഥാന്‍ (13), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), ജമ്മു കശ്മിര്‍ (1) എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു.കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്.

ALSO READ:കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും: മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News