വിശാല പ്രതിപക്ഷ പാർട്ടികളുടെ രണ്ടാംഘട്ട യോഗം 17നും 18നും ബെംഗളൂരുവിൽ

വിശാല പ്രതിപക്ഷ പാർട്ടികളുടെ രണ്ടാംഘട്ട യോഗം 17, 18 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. പുതിയ തീയതി പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തീയതികളിൽ മാറ്റം വരുത്തിയത് വിവിധ നിയമസഭാ സമ്മേളനങ്ങളും പാർലമെൻ്റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ.

എൻസിപിയുടെ പിളർപ്പിനു പിന്നാലെ ആശങ്കയിൽ ആയത് വിശാല പ്രതിപക്ഷ പാർട്ടി ഐക്യമാണ്. പ്രതിപക്ഷ പാർട്ടികൾ ഐക്യത്തിലായി മുന്നിൽ നിന്ന് നേതൃത്വം നൽകിയ ശരത് പവാറിനേറ്റ തിരിച്ചടി പ്രതിപക്ഷ പാർട്ടി ഐക്യത്തിലും നേരിയ വെല്ലുവിളി ഉയർത്തി. എന്നാൽ എൻ സി പി യുടെ പിളർപ്പ് പ്രതിപക്ഷ പാർട്ടി ഐക്യത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നായിരുന്നു പ്രതിപക്ഷ പാർട്ടി നേതാക്കൾ വ്യക്തമാക്കിയത്.

ALSO READ: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ്: തെറ്റ് ചെയ്താൽ കേസുണ്ടാകും, കരുതിക്കൂട്ടി കേസെടുക്കില്ലെന്ന് പൊലീസ് മേധാവി

വിശാല പ്രതിപക്ഷ പാർട്ടികളുടെ രണ്ടാംഘട്ട യോഗം 17, 18 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. പുതിയ തീയതി പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്. തീയതികളിൽ മാറ്റം വരുത്തിയത് വിവിധ നിയമസഭാ സമ്മേളനങ്ങളും പാർലമെൻ്റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ്.
പ്രതിപക്ഷയോഗത്തിന്‍റെ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്നുള്ളതും എൻസിപിയുടെ പിളർപ്പും പ്രതിപക്ഷ യോഗവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും കോൺഗ്രസ് സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ALSO READ: ഹൻസികയുടെ കാൽ തടവുന്ന രംഗം ചെയ്യാൻ തന്നെ അനുവദിച്ചില്ല; വിവാദ പരാമർശത്തിൽ നടൻ റോബോ ശങ്കർ

പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ വീര്യം നൽകുന്നതാണ് എൻസിപിയുടെ പിളർപ്പ് എന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.അതേസമയം യോഗം ബാംഗ്ലൂരിൽ വച്ച് തന്നെ നടക്കും എന്നും എൻസിപി പിളർപ്പിന് ശേഷം ശരത് പവാർ പ്രതികരിച്ചിരുന്നു.എൻസിപിയുടെ പിളർപ്പിന്റെ സാഹചര്യത്തിൽ രണ്ടാംഘട്ട പ്രതിപക്ഷ പാർട്ടി യോഗം ഏറെ നിർണായകമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News