ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് മന്ദഗതിയിൽ

wayanad byelection

ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ 11 മണിവരെ 31.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 38 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വൈകിട്ട് 5 മണിയോടെ പോളിംഗ് അവസാനിക്കും.

രാവിലെ 7 മണിമുതൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 11 മണിവരെ 31.37 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ 9 മണി വരെ 12.71 ശതമാനം ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിരുന്നു.12 ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.

Also read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ഈ ആറ് നേതാക്കള്‍ക്ക് നിര്‍ണായകം

പതിനാലായിരത്തി ഇരുന്നൂറ്റി പതിനെട്ട് പോളിംഗ് സ്റ്റേഷനുകളിലും വോട്ടിംഗ് പുരോഗമിക്കുകയാണ്. 31 പ്രശ്നബാധിത ബൂത്തുകളിൽ വോട്ടിംഗ് നാലുമണിയോടെ അവസാനിക്കും. സംഘർഷാവസ്ഥ കണക്കിലെടുത്ത് വിവിധ ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 30000 ത്തിലധികം സൈനിക വിഭാഗത്തെയാണ് വിവിധ മണ്ഡലങ്ങളിലായി വിന്യസിച്ചിട്ടുള്ളത്.

Also read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; വോട്ടിംഗ് മന്ദഗതിയിൽ; ആദ്യ രണ്ട് മണിക്കൂറിൽ 6.6 ശതമാനം പോളിങ്

പൊലീസിന്റെ നേതൃത്വത്തിൽ സിസിടിവി ഡ്രോൺ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട് 1.28 കോടി വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ഒന്നാംഘട്ടത്തിൽ 66.65 ശതമാനം എന്ന ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഗോത്രമേഖലയിൽ രേഖപ്പെടുത്തിയ ഉയർന്ന പോളിംഗ് ഇത്തവണയും ആവർത്തിക്കുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News