ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ്; ആനന്ദബോസിനെതിരെയുള്ള പീഡന പരാതി ബിജെപിക്ക് കനത്ത തിരിച്ചടി

ബംഗാളില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനായുള്ള പ്രചാരണം ഉച്ചസ്ഥായിലാണ്. ഈ ഘട്ടത്തില്‍ ബി.ജെ.പിയുടെ വക്താവായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആനന്ദബോസിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുവതി കൊല്‍ക്കത്തയിലെ ഹരേ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്ഭവനിലെ സി.സി ടിവി ദൃശ്യങ്ങള്‍ തേടി പൊലീസ് കത്ത് നല്‍കി.എന്നാല്‍ പൊലീസിനെ രാജ്ഭവന കത്തേയ്ക്ക് കടത്തിവിടരുതെന്ന് നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു.

ALSO READ:  ‘നൂറോളം റേപ്പ് കേസ്, അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ’, ഓടി മടുത്തു, ഒടുവിൽ പ്രജ്വൽ രേവണ്ണ കീഴടങ്ങുന്നു

ബംഗാളിലെ അഴിമതിക്കെതിരെ താന്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തടയിടുക എന്നതാണ് പരാതിയുടെ ലക്ഷ്യമെന്നതാണ് ആനന്ദബോസിന്റെ വിശദീകരണം. ഭരണഘടനയുടെ 361 കം വകുപ്പ് പ്രകാരം ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി സാധ്യമല്ല. പൊലീസ് നടത്തുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറും.രാഷട്രപതിക്ക് ഗവര്‍ണറെ നീക്കം ചെയ്യാം. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിക്കാം. എന്നാല്‍ മോദിയുടെ വിശ്വസ്തനായ ആനന്ദബോസിന്റെ കാര്യത്തില്‍ ഇതൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പാണെന്നാണ് പ്രതിപക്ഷം അടക്കം ആരോപിക്കുന്നത്.

ALSO READ: നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം ; അറസ്റ്റിലായ അമ്മയിൽ നിന്ന് മൊഴിയെടുക്കുന്നത് നീണ്ടേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News