സ്ത്രീസൗഹൃദ സര്‍ക്കാരായി രണ്ടാം പിണറായി സര്‍ക്കാര്‍ സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ മുന്‍ നിരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആര്‍ത്തവ അവധി, പ്രസവാവധി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടമായി.
സ്ത്രീ സൗഹൃദമായ നാടാണ് കേരളം. ഈ മാറ്റത്തിനായി പോയ കാലങ്ങളിലെല്ലാം നിരവധി പോരാട്ടങ്ങള്‍ക്കും സമരങ്ങള്‍ക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചതാണ്. ആ പോരാട്ടങ്ങളുടെ ചുവടുപിടിച്ച് വിവിധ പദ്ധതികളാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ച് സര്‍ക്കാര്‍ ചരിത്ര പരമായ ചുവടുവെപ്പ് നടത്തി. ഒപ്പം, സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം രണ്ടാം പിണറായി സര്‍ക്കാരിന്റെ മാറ്റൊരു മുന്നേറ്റമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here