‘രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത്’: മന്ത്രി കെ എൻ ബാലഗോപാൽ

k n balagopal

രണ്ടാം പിണറായി സർക്കാരാണ് ശമ്പള, പെൻഷൻ കുടിശിക, ഡി എ കുടിശ്ശിക എന്നിവ നൽകിയത് എന്ന മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം ഞെരുക്കുമ്പോഴും ജീവനക്കാരുടെയും സാധാരണക്കാരുടെയും ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ ശ്രമിക്കുകയാണ് സർക്കാർ ശ്രമിച്ചത് എന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടക്കുന്ന എൻ ജി ഒ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

Also read:പഞ്ചാബിലെ പാട്യാലയിൽ നടന്ന നാഷണൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയത് കൊടുങ്ങല്ലൂർ സ്വദേശിനി എയ്ഞ്ചൽ

‘പരിമിതികൾ ഉണ്ടെങ്കിലും പൊതുമേഖല സ്ഥാപനങ്ങളെ വരെ കേരളം സഹായിക്കുന്നുനണ്ട്. കുടിശ്ശികകൾ പിരിച്ചെടുത്ത് വരുമാനം വർധിപ്പിക്കാനും പൊതുഭരണം മെച്ചപ്പെടുത്താനും വേണ്ട നടപടികൾ എടുക്കണം. കേരളത്തിന്റെ സിസ്റ്റം തകർക്കുക എന്നത് മുതലാളിത്തത്തിന്റെ താല്പര്യമാണ്.

ബംഗാളും കേന്ദ്ര സർക്കാരും ഇപ്പോൾ താത്കാലിക നിയമനം മാത്രമാണ് നടക്കുന്നത്. അവിടെ കേരളം മാതൃകയാണ്. മെഡിസപ്പ് പദ്ധതിയിൽ അപേക്ഷിച്ച 97% പേർക്കും തുക കിട്ടി. ജീവാനന്ദം പദ്ധതി – പഠിക്കാൻ ആളുകളെ ഏൽപ്പിച്ചിട്ടുള്ളു. പ്രൈവറ്റ് കമ്പനികളിൽ നിലവിൽ ഈ പദ്ധതിയുണ്ട്. അവയ്ക്ക് ഗ്യാരണ്ടി പോലുമില്ല. സർക്കാർ ഗ്യാരണ്ടിയോടെ അത് നടപ്പിലാക്കാനാണ് ആലോചിച്ചത്.

Also read:നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ

എന്നാൽ ഗീബൽസിയൻ തന്ത്രത്തോടെ പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ വ്യത്യസ്തമായ സാമ്പത്തിക സമീപനവും വികസനവും ലോകത്തിന് മുന്നിൽ കാണിച്ച് കൊടുക്കേണ്ട ഘട്ടമാണിത്’- കെ എൻ ബാലഗോപാൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News