മോൻസണിനെതിരായ രണ്ടാം പോക്‌സോ കേസ്‌: പ്രതികളെ തിരിച്ചറിഞ്ഞു

പുരാവസ്തുതട്ടിപ്പുകാരൻ മോൻസൺ മാവുങ്കൽ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിന്റെ വിചാരണ പെരുമ്പാവൂർ പോക്സോ കോടതിയിൽ പുരോഗമിക്കുന്നു. കേസിൽ ഒന്നാംപ്രതി കെ ജെ ജോഷിയെയും രണ്ടാംപ്രതി മോൻസൺ മാവുങ്കലിനെയും സാക്ഷികൾ തിരിച്ചറിഞ്ഞു. മോൻസണിന്റെ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന യുവതിയെയും അതിജീവിതയുടെ സഹോദരനെയുമാണ് ശനിയാഴ്‌ച വിസ്തരിച്ചത്.

Also read: സുധാകരനെതിരെ തെളിവ് ശക്തം ; എബിനെ ചോദ്യം ചെയ്ത ശേഷം വീണ്ടും വിളിപ്പിക്കും

രണ്ട് പ്രതികളെയും ശനിയാഴ്ച കോടതിൽ ഹാജരാക്കി. മോൻസണിന്റെ വീട്ടിൽ എട്ടുവർഷം ജോലി ചെയ്‌ത സ്ത്രീയുടെ മകളെ ജോഷി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം മോൻസണിനോട്‌ പറഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും മറച്ചുവയ്ക്കുകയും ഒത്താശ ചെയ്യുകയും ചെയ്തതിനാണ് മോൻസണിനെ കേസിൽ രണ്ടാം പ്രതിയാക്കിയത്. മോൻസണിന്റെ പേഴ്‌സണൽ മേക്കപ്പ്മാനാണ് ജോഷി.

Also read: സതീശന് പേടി, രാജിയില്‍ നിന്നും സുധാകരനെ പിന്തിരിപ്പിച്ചത് പ്രതിപക്ഷനേതാവ്

ഇരയെ ഒരാഴ്ചമുമ്പ് കോടതി വിസ്തരിച്ചിരുന്നു. സാക്ഷികൾ പലരും വിദേശത്താണ്. പുരാവസ്തുതട്ടിപ്പ്‌ കേസിലെ വഞ്ചനാക്കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം ഇഡിക്ക് മൊഴി കൊടുത്തിട്ടുണ്ടെന്നായിരുന്നു മോൻസണിന്റെ മറുപടി. പോക്സോ കേസ് നടക്കുമ്പോൾ ആ വീട്ടിൽ സുധാകരൻ എത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിനും ഏതെങ്കിലുംതരത്തിൽ സുധാകരന് പണം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മോൻസൺ മറുപടി നൽകിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News